Share this Article
Union Budget
സംസ്ഥാനത്തെ ആശാ വർക്കർമാരുടെ മൂന്നു മാസത്തെ പ്രതിഫല കുടിശിക തീർത്തു; ഇൻസെൻ്റീവ് കുടിശികയും നൽകി
വെബ് ടീം
4 hours 9 Minutes Ago
1 min read
asha worker

തിരുവനന്തപുരം: ആശാ വർക്കർമാർക്ക് ജനുവരി മാസത്തെ ഓണറേറിയം കുടിശിക അനുവദിച്ചു. സെക്രട്ടറിയേറ്റിന് മുന്നിൽ ആശാ വർക്കർമാരുടെ സമരം തുടങ്ങി 18-ാം ദിവസമാണ് സർക്കാർ നടപടി. ഇതോടെ മൂന്ന് മാസത്തെ കുടിശികയും സർക്കാർ കൊടുത്തു തീർത്തു.കൂടാതെ ഇൻസെന്‍റീവിലെ കുടിശികയും കൊടുത്തു തീർത്തു. എന്നാൽ പ്രധാന ആവ‍ശ‍്യം ഓണറേറിയം വർധനയാണെന്നും സമരക്കാർ മുന്നോട്ടുവച്ച ആവശ‍്യങ്ങളിൽ ഒന്നു മാത്രമാണ് കുടിശിക തീർക്കണമെന്നതെന്നും വ‍്യക്തമാക്കിയ സമരക്കാർ സമരം തുടരുമെന്നും അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories