ആദിവാസി ക്ഷേമത്തിന്റെ പേരില്‍ സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോഴും, തലസ്ഥാന ജില്ലയിലെ ആദിവാസി ഊരുകളില്‍ വികസനം ഇപ്പോഴും എത്തിയിട്ടില്ല. ജനസംഖ്യയില്‍ ഭൂരിഭാഗം ആദിവാസികളുള്ള ജില്ലയിലെ പെരിങ്ങമ്മല, വിതുര, തൊളിക്കോട്, പാങ്ങോട്, തുടങ്ങിയ നിരവധി പഞ്ചായത്തുകളില്‍ ഇപ്പോഴും പശ്ചാത്തല സൗകര്യങ്ങള്‍ പോലുമില്ല.