Share the Article
Union Budget
India
Saif Ali Khan
ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവം; കുറ്റപത്രം സമര്‍പ്പിച്ച് മുംബൈ പൊലീസ് ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന് കവര്‍ച്ചാശ്രമത്തിനിടയില്‍ കുത്തേറ്റ സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് മുംബൈ പൊലീസ് . കേസില്‍ പ്രതിയായ ഷരീഫുള്‍ ഇസ്ലാമിനെതിരെ ബാന്ദ്ര പോലീസ് ചൊവ്വാഴ്ച 1,000 പേജുള്ള കുറ്റപത്രമാണ് ബാന്ദ്ര കോടതിയില്‍ സമര്‍പ്പിച്ചത് . കുറ്റകൃത്യം നടന്ന സ്ഥലം, ആയുധം, പ്രതി എന്നിവ തമ്മിലുള്ള നേരിട്ടുള്ള ബന്ധം സ്ഥാപിക്കുന്ന പ്രധാന ഫോറന്‍സിക്, വിരലടയാള തെളിവുകള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുന്നു. നടന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ വിരലടയാളങ്ങള്‍ പ്രതി ഷെരീഫുള്‍ ഇസ്ലാമിന്റെതാണെന്നാണ് കണ്ടെത്തല്‍.
1 min read
View All
Masappadi Case
മാസപ്പടിക്കേസില്‍ ഡല്‍ഹി ഹൈക്കോടതി ബുധനാഴ്ച അന്തിമ വാദം കേള്‍ക്കും മാസപ്പടിക്കേസില്‍ ഡല്‍ഹി ഹൈക്കോടതി ബുധനാഴ്ച അന്തിമ വാദം കേള്‍ക്കും. ആലുവയിലെ സിഎംആര്‍എല്ലിന്റെ അടിയന്തിര ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. കേസില്‍ കോടതി കമ്പനികാര്യമന്ത്രാലയത്തിനും എസ്എഫ്‌ഐഒയ്ക്കും നോട്ടീസ് അയച്ചു. ആദ്യം കേസ് കേട്ട ബെഞ്ച് ഹര്‍ജിയില്‍ അന്തിമ തീര്‍പ്പാകും വരെ തുടര്‍നടപടി വിലക്കിയിരുന്നു. അതിനിടെ എസ്എഫ്‌ഐഒ എറണാകുളം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എസ്എഫ്‌ഐഒ റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ തടയണമെന്നാവശ്യപ്പട്ടാണ് സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്‌.
1 min read
View All
Trump's Tariff Announcement: Indian Stock Market Decline Deepens
ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച ട്രംപിന്റെ പ്രഖ്യാപനത്തിൽ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നു ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നു. മുവായിരം പോയിന്റ് ഇടിഞ്ഞാണ് സെന്‍സെക്‌സ് ഇന്ന് വ്യാപാരം തുടങ്ങിയത്. 3 ലക്ഷം കോടിയുടെ നഷ്ടമാണ് ഇതിലൂടെ വിപണിയിലുണ്ടായതായി കണക്കാക്കുന്നത്. നിഫ്റ്റിയും ആയിരം പോയിന്റ് ഇടിഞ്ഞു. ഡോളറിനെതിരെ രൂപയുടെ മൂല്യവും ഇടിഞ്ഞു. 30 പൈസ ഇടിഞ്ഞ് 85.74 രൂപയിലാണ് ഇന്ത്യൻ രൂപയുടെ മൂല്യം. ഏഷ്യന്‍ വിപണികളിലും കനത്ത ഇടിവ് തുടരുകയാണ്.
1 min read
View All
Other News