Share the Article
Union Budget
India Politics
Waqf Bill in Budget Session
വഖഫ് ബോര്‍ഡ് ബില്‍ പാര്‍ലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കാന്‍ നീക്കം സ്റ്റാന്റിംഗ് കമ്മിറ്റി ഭേദഗതിക്ക് വിട്ട വഖഫ് ബോര്‍ഡ് ബില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ കടുത്ത എതിര്‍പ്പിനിടയിലും പാര്‍ലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കാന്‍ നീക്കം. ലോക്സഭയുടെ പ്രതിവാര അജണ്ട തീരുമാനിക്കുന്ന സ്പീക്കര്‍ ഓം ബിര്‍ള നയിക്കുന്ന പാനലായ ലോക്സഭയുടെ ബിസിനസ് അഡൈ്വസറി കമ്മിറ്റി ചൊവ്വാഴ്ച യോഗം ചേരാനും വഖഫ് ബില്‍ ചര്‍ച്ചയുടെ ഷെഡ്യൂള്‍, ചര്‍ച്ച ചെയ്യാനുമാണ് സാധ്യത.നാളെ ലോക്‌സഭയില്‍ ബില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. ബില്ലിനെ എതിര്‍ക്കുമെന്ന് മുസ്ളിം ലീഗ് അടക്കം പ്രഖ്യാപിച്ചിട്ടുണ്ട്.
1 min read
View All
Other News