Share the Article
Union Budget
Travel
Amarnath to Sabarimala ropeway
അമർനാഥ് മുതൽ ശബരിമല വരെ; ഇന്ത്യയിൽ 18 പുതിയ റോപ്‌വേകൾ ഇന്ത്യൻ ഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. മലയോര മേഖലകളിലെ യാത്രാദുരിതം ലഘൂകരിക്കാനും ടൂറിസം, തീർത്ഥാടനം എന്നിവയ്ക്ക് പ്രോത്സാഹനം നൽകാനും ലക്ഷ്യമിട്ട് 18 പ്രധാന റോപ്‌വേകൾ നിർമ്മിക്കാൻ ഒരുങ്ങുകയാണ് രാജ്യം. അമർനാഥ്, ശബരിമല, തിരുപ്പതി, ഗോരഖ്‌നാഥ് ഉൾപ്പെടെയുള്ള പ്രധാന തീർത്ഥാടന കേന്ദ്രങ്ങളെയും വിനോദസഞ്ചാര കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചാണ് ഈ റോപ്‌വേകൾ വരുന്നത്. കേന്ദ്രസർക്കാരിന്റെ "പർവത്മാല പരിയോജന" (Parvatmala Pariyojana) പദ്ധതിയുടെ ഭാഗമായാണ് ഈ മെഗാ പ്രോജക്ട്. ഇത് തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ഉപകാരപ്രദമാകും.
1 min read
View All
Other News