Share the Article
Auto News
Kotak Organises ‘Sehat Ka Safar’ – Nationwide Health Checkup Drivefor Truck Drivers
ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് രാജ്യവ്യാപക ആരോഗ്യപരിശോധനയുമായി കൊടക് മഹീന്ദ്ര ബാങ്ക് ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് സൗജന്യ ആരോഗ്യപരിശോധനയുമായി കൊടക് മഹീന്ദ്ര ബാങ്ക്. കേരളത്തിലുൾപ്പടെയുള്ള മൂവ്വായിരത്തോളം ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് സൗജന്യ ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, നേത്ര പരിശോധന, ഫിസിയോ തെറാപ്പി, ഓര്‍ത്തോപീഡിക് പരിശോധനകള്‍, വായിലെ അർബുദത്തിന്റെ പ്രാഥമിക പരിശോധനകള്‍ക്കായുള്ള ഡെന്റല്‍ ചെക്കപ്പ്, രക്തസമ്മര്‍ദ്ദ പരിശോധന, പ്രമേഹ പരിശോധന തുടങ്ങിയവ ലഭ്യമാകും. സൗജന്യമായി മരുന്ന് വിതരണം നടത്തുന്നതിനൊപ്പം ഡ്രൈവര്‍മാരുടെ ക്ഷേമം ലക്ഷമിട്ട് സര്‍ക്കാര്‍ നടത്തുന്ന വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള ബോധവത്കരണ സെഷനുകളും കൊടക് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും.
1 min read
View All
Other News