Share the Article
Union Budget
Thrissur
കോൺഗ്രസ് നേതൃത്വത്തിനെതിരെ തൃശ്ശൂർ ഡിസിസിക്ക് മുന്നിൽ വീണ്ടും പോസ്റ്റർ പ്രതിഷേധം
കോൺഗ്രസ് നേതൃത്വത്തിനെതിരെ തൃശ്ശൂർ ഡിസിസിക്ക് മുന്നിൽ വീണ്ടും പോസ്റ്റർ പ്രതിഷേധം ഒരു ഇടവേളയ്ക്ക് ശേഷം കോൺഗ്രസ് നേതൃത്വത്തിനെതിരെ തൃശ്ശൂർ ഡിസിസിക്ക് മുന്നിൽ വീണ്ടും പോസ്റ്റർ പ്രതിഷേധം. പാർലമെൻറ് തിരഞ്ഞെടുപ്പ് തോൽവിയിൽ കെപിസിസി നിയോഗിച്ച 3 അംഗ സമിതിയുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്നാണ് പോസ്റ്ററിലെ ആവശ്യം. കോൺഗ്രസ് കൂട്ടായ്മ എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഡിസിസി , പ്രസ് ക്ലബ് , സിപിഎം ജില്ലാ കമ്മിറ്റി ഓഫീസുകൾക്ക് മുന്നിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. തൃശ്ശൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന കെ മുരളീധരന്റെ ദയനീയ പരാജയത്തിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ DCC ഓഫീസിന് മുന്നിൽ ദിവസങ്ങളോളം തുടർച്ചയായി പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു.
1 min read
View All
Other News