Share the Article
Union Budget
Cricket
cricket
ഐപിഎല്ലില്‍ ഇന്ന് പഞ്ചാബ് കിംഗ്സ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും ഐപിഎല്ലില്‍ ഇന്ന് പഞ്ചാബ് കിംഗ്സ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. രാത്രി 7.30 ബെംഗളൂരു എം ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 16 റൺസിന് പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് പഞ്ചാബ് കിംഗ്സ് കളത്തിലിറങ്ങുന്നത്. ഫിൽ സാൾട്ടിന്റെയും വിരാട് കോഹ്‌ലിയുടെയും കൂട്ട് കെട്ട് ബെംഗളൂരുവിന് പ്രതീക്ഷ നൽകുന്നു. നിലവിൽ പോയിന്റ് പട്ടികയിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു മൂന്നാം സ്ഥാനത്തും പഞ്ചാബ് നാലാം സ്ഥാനത്തുമാണുളളത്.
1 min read
View All
cricket
IPLല്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മില്‍ ഏറ്റുമുട്ടും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മില്‍ ഏറ്റുമുട്ടും. രാത്രി ഏഴരയ്ക്ക് അഹമ്മദാബാദിലാണ് മത്സരം. സീസണിലെ മൂന്നാംജയം ലക്ഷ്യമിട്ടാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. സഞ്ജു സാംസണ്‍ നയിക്കുന്ന ടീമില്‍ സഞ്ജുവിനൊപ്പം യശ്വസി ജയ്‌സ്വാള്‍, റിയാന്‍ പരാഗ് ജോഫ്ര ആര്‍ച്ചര്‍, സന്ദീപ് ശര്‍മ തുടങ്ങിയ താരങ്ങള്‍ മികച്ച പ്രകടനം തുടരുന്നത് ടീമിന് പ്രതീക്ഷ നല്‍കുന്നു. ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഗുജറാത്ത് നിരയില്‍ ജോസ് ബട്‌ലര്‍, സായ് സുദര്‍ശന്‍, വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, സായ് കിഷോര്‍ തുടങ്ങിയ താരങ്ങളാണ് കരുത്ത്. തുടര്‍ച്ചയായ നാലാം ജയം ലക്ഷ്യമിട്ടാണ് ഗുജറാത്ത് ഇറങ്ങുന്നത്.
1 min read
View All
cricket
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്തിനെതിരായ മത്സരത്തില്‍ ഹൈദരാബാദിന് തോല്‍വി ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്തിനെതിരായ മത്സരത്തില്‍ ഹൈദരാബാദിന് സ്വന്തം തട്ടകത്തില്‍ തോല്‍വി. ഏഴു വിക്കറ്റിനാണ് ഗുജറാത്തിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് എട്ടുവിക്കറ്റ് നഷ്ടത്തില്‍ നേടിയത് 152 റണ്‍സ്. 153 റണ്‍സ് വിജയലക്ഷ്യം പിന്‍തുടര്‍ന്ന ഗുജറാത്ത് 3 വിക്കറ്റ് നഷ്ടത്തില്‍ ജയം നേടുകയായിരുന്നു. 31 റണ്ണെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയാണ് മത്സരത്തിലെ ഉയര്‍ന്ന സ്‌കോറുകാരന്‍. അവസാന ഓവറില്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് നടത്തിയ വമ്പനടികളാണ് സ്‌കോര്‍ 150 കടത്തിയത്.
1 min read
View All
Other News