Share the Article
Union Budget
Kozhikode
Mother Seriously Injured in Son's Attack
മകന്റെ മര്‍ദ്ദനമേറ്റ് അമ്മയ്ക്ക് ഗുരുതര പരിക്ക് കോഴിക്കോട് ബാലുശ്ശേരിയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മയ്ക്ക് ഗുരുതര പരിക്ക്. കണ്ണാടിപ്പൊയില്‍ സ്വദേശി രതിയെയാണ് മകന്‍ രദിന്‍ ആക്രമിച്ചത്. തല ചുമരില്‍ ഇടിക്കുകയും, അടിവയറ്റില്‍ ചവിട്ടുകയും, കുക്കറിന്റെ മൂടിയെടുത്ത് ചെവിയില്‍ അടിച്ചുവെന്നുമാണ് പരാതി. അക്രമത്തില്‍ ഭര്‍ത്താവ് ഭാസ്‌ക്കരന്‍, മകന്റെ ഭാര്യ ഐശ്വര്യക്കും പങ്കുണ്ടെന്ന് രതി പറഞ്ഞു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വത്ത് തര്‍ക്കവും കുടുംബ പ്രശ്‌നവുമാണ് അക്രമത്തിന് കാരണമെന്നാണ് രതി പറയുന്നത് സംഭവത്തില്‍ ബാലുശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.
1 min read
View All
Other News