മലമ്പുഴയില്‍ യുവാവിനെയും പെണ്‍കുട്ടിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രഞ്ജിത്, ധരണി എന്നിവരാണ് മരിച്ചത്. പെണ്‍കുട്ടിക്ക് 14 വയസാണ് പ്രായം. ഞായറാഴ്ച മുതല്‍ ഇരുവരെയും കാണാതായിരുന്നു. പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് ആത്മഹത്യ. പടലിക്കാട് ഇറിഗേഷന്‍ കനാലിനോട് ചേര്‍ന്നുള്ള മരത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരും സുഹൃത്തുക്കളായിരുന്നു എന്നാണ് വിവരം.