തിരുവനന്തപുരം:കേരളത്തിൽ ഡിജിറ്റൽ വിപ്ലവത്തിന് തുടക്കമായി.സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോണ് ഔദ്യോഗിക തുടക്കം കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി നാടിനു സമർപ്പിച്ചു. സ്വപ്‌ന പദ്ധതി യാഥാര്‍ത്ഥ്യമായെന്ന് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. സർക്കാരിന്റെ ജനകീയ ബദൽ ആണ് പദ്ധതി.
കെ ഫോണ്‍ പുതിയ തൊഴില്‍ സംസ്‌കാരത്തിന് ഊര്‍ജം പകരും.പ്രതിപക്ഷം പരിഹാസ്യമായ രീതിയിൽ പദ്ധതിയെ എതിർക്കുകയാണ് ധൂർത്താണെന്ന് പറയുന്നു.ജനങ്ങളെ കൊഞ്ഞനം കുത്തുന്നു എന്നു പറയുന്നു.കേബിളുകൾ വാങ്ങിയതിൽ അഴിമതിയെന്ന് പറയുന്നു.ഭെൽ അഴിമതി നടത്തിയെന്നാണോ പറയുന്നത്?മുഖ്യമന്ത്രി ചോദിച്ചു.
കുത്തകകൾക്കെതിരെ കേരളം മുന്നോട്ട് വെക്കുന്ന ബദൽ ഇത്തരക്കാർക്ക് എളുപ്പം മനസിലാകില്ല.സംസ്ഥാനത്ത് ഡിജിറ്റൽ ഡിവൈഡ് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുന്നു.സ്കൂൾ വിദ്യാഭ്യാസത്തിൽ അടക്കം ഡിജിറ്റൽ ഡിവൈഡ് ഒഴിവാക്കാനായി.ഏത് നല്ല കാര്യത്തിനും എതിര് പറയാൻ ചിലരുണ്ട്.നമ്മുടെ നാട് മാറേണ്ടതില്ല എന്നാണോ ഇവർ കരുതുന്നത്?മുഖ്യമന്ത്രി ചോദിച്ചു.
പദ്ധതിയില്‍ പങ്കാളികളായി കേരളവിഷനും പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ ഫ്‌ളാഗ് ഷിപ്പ് പദ്ധതിയായ കെ ഫോണിന്റെ സാങ്കേതിക നിര്‍വഹണ ഏജന്‍സിയാണ് കേരളാവിഷന്‍.
ഇന്റര്‍നെറ്റ് സേവനങ്ങള്‍ വരേണ്യരുടെ ആര്‍ഭാടം മാത്രം എന്ന ധാരണക്ക് അറുതിയായി. കേരളത്തില്‍ ഇന്റര്‍നെറ്റ് സേവനം ഇനിമുതല്‍ പാവപ്പെട്ട ബിപിഎല്‍ കുടുംബങ്ങള്‍ക്കും. ഇന്റര്‍നെറ്റ് സേവനം ജനകീയമാക്കുന്നതിന്റെ ഭാഗമായി ലോകത്താദ്യം ഒരു സംസ്ഥാന സ്വന്തം മുന്‍കൈയ്യില്‍ നടപ്പാക്കുന്ന പദ്ധതിയുടെ സാങ്കേതിക നിര്‍വഹണം സാധ്യമാക്കുന്നതില്‍ അഭിമാനംകൊണ്ട് കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ ജനകീയകൂട്ടായ്മ കേരളാവിഷന്‍. ആദ്യഘട്ടത്തില്‍ ഒരു നിയോജകമണ്ഡലത്തില്‍ 100 ബിപിഎല്‍ കുടുംബങ്ങള്‍ക്കുവീതം 140 നിയോജകമണ്ഡലങ്ങളില്‍ 14,000 ഉപഭോക്താക്കള്‍ക്കും, 30,000 സര്‍ക്കാര്‍ ഓഫീസുകളിലും സൗജന്യ നല്‍കും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് പ്രൊവൈഡര്‍മാരായ കേരളാവിഷനാണ് പദ്ധതി നടത്തിപ്പിന് സാങ്കേതിക സജ്ജീകരണങ്ങള്‍ ചെയ്യുന്നത്. ഇതിനായി സംസ്ഥാനത്ത് കേരളാവിഷന്റെ 100 സപ്പോട്ടിംഗ് സെന്ററുകള്‍ പ്രവര്‍ത്തനസജ്ജമായി. കേരളാവിഷന്റെ നിരവധിയായ ഡിസ്ട്രിബ്യൂട്ടര്‍മാരും അയ്യായിരത്തോളം കേബിള്‍ടിവി ഓപ്പറേറ്റര്‍മാരും, അരലക്ഷത്തോളം ജീവനക്കാരും കെഫോണ്‍ പദ്ധതി നടത്തിപ്പിന് സാങ്കേതിക ക്രമീകരണങ്ങള്‍ ചെയ്യും.
ഉദ്ഘാടനത്തിനു 12 ദിവസം കൊണ്ട് യുദ്ധകാലാടിസ്ഥാനത്തില്‍ കേരളാവിഷന്‍ നല്‍കിയത് ഇരുപതിനായിരം കണക്ഷനുകള്‍. സര്‍ക്കാര്‍ പദ്ധതികള്‍ സാധാരണ നേരിടുന്ന ചുവപ്പുനാടക്കുരുക്കുകള്‍ മറികടക്കാനും ജനകീയ പദ്ധതി വിജയകരമാക്കാനും ഇന്റര്‍നെറ്റ് വിതരണരംഗത്ത് മികവിന്റെ തൂവലണിഞ്ഞ കേരളാവിഷന് സാധിക്കുമെന്ന വിശ്വാസം വരിക്കാരില്‍ ശക്തമായിക്കഴിഞ്ഞു. സംസ്ഥാനത്തിന്റെ സൈബര്‍ വളര്‍ച്ചയുടെ വഴിയില്‍ വെന്നിക്കൊടി നാട്ടുന്ന കെ ഫോണ്‍ പദ്ധതിയുടെ സാങ്കേതിക നിര്‍വഹണ വിഭാഗമാകാന്‍ കഴിഞ്ഞത് കേരളാവിഷന് ലഭിച്ച അഭിമാനകരമായ അംഗീകാരമാണ്. സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും നിറസാന്നിധ്യമായ കേരളാവിഷന്റെ പിന്‍ബലം കെഫോണ്‍ ക്ഷിപ്രസാധ്യമാക്കും. വിളിപ്പുറത്തുണ്ട് കേരളാവിഷന്‍ എന്ന വിശ്വാസ്യത കെ ഫോണിന് പിന്‍ബലമാകും.
മുഖ്യമന്ത്രിയുടെ ഉദ്‌ഘാടന പ്രസംഗത്തിൽ നിന്ന്:
ജനങ്ങളുടെ അവകാശമാണ് ഇന്റര്‍നെറ്റ് എന്ന് പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് കേവലം പ്രഖ്യാപനം മാത്രമായി ഒതുങ്ങുന്നില്ല എന്നുറപ്പുവരുത്താനാണ് സര്‍ക്കാര്‍ കെ-ഫോണ്‍ പദ്ധതി നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി കെ ഫോണ്‍ ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഇതിലൂടെ ഒരുക്കുകയാണ്. അങ്ങനെ ഇന്റര്‍നെറ്റ് എന്ന അവകാശം എല്ലാവര്‍ക്കും പ്രാപ്യമാകുന്നു എന്ന് ഉറപ്പുവരുത്തുകയാണ്. വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിന്റെ, പ്രഖ്യാപനങ്ങള്‍ നടപ്പാക്കുന്നതിന്റെ, ഉത്തരവാദിത്തബോധമുള്ള ഭരണനിര്‍വ്വഹണത്തിന്റെ മറ്റൊരു ഉദാഹരണമായി മാറുകയാണ് കെ-ഫോണ്‍ പദ്ധതി എന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വീടുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്ന പദ്ധതിയാണ് കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക്, അഥവാ കെ-ഫോണ്‍. കെ-ഫോണിലൂടെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനത്തെ 20 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുകയാണ്.
കെ-ഫോണ്‍ പദ്ധതിയുടെ ഭാഗമായ അടിസ്ഥാന സേവനങ്ങള്‍ നല്‍കുന്നതിനാവശ്യമായ കാറ്റഗറി 1 ലൈസന്‍സും ഔദ്യോഗികമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാനുള്ള ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ (ഐ എസ് പി) കാറ്റഗറി ബി യൂണിഫൈഡ് ലൈസന്‍സും നേരത്തെ തന്നെ നമ്മള്‍ നേടിയെടുത്തിരുന്നു. നിലവില്‍ 17,412 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കെ-ഫോണ്‍ കണക്ഷന്‍ ലഭ്യമാക്കിക്കഴിഞ്ഞിട്ടുണ്ട്. 9,000 ത്തിലധികം വീടുകളില്‍ കണക്ഷന്‍ ലഭ്യമാക്കാനുള്ള കേബിള്‍ വലിച്ചിട്ടുണ്ട്. 2,105 വീടുകള്‍ക്ക് കണക്ഷന്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.
കെ-ഫോണ്‍ കണക്ഷന്‍ നല്‍കിയിട്ടുള്ള ഓഫീസുകളിലും വീടുകളിലും എല്ലാം ഇതിനോടകം തന്നെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാണ്. ആ പശ്ചാത്തലത്തിലാണ് ഇന്നിവിടെ കെ-ഫോണിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തപ്പെടുന്നത്. കേരളത്തിലെ എല്ലാ വീടുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും എത്രയും വേഗം തന്നെ ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റിയും ഇന്റര്‍നെറ്റ് സേവനങ്ങളും ലഭ്യമാക്കുമെന്ന് ഉറപ്പു നല്‍കുന്നു.
ലോകത്തേറ്റവും അധികം ഇന്റര്‍നെറ്റ് ഷട്ട്ഡൗണുകള്‍ നടക്കുന്ന രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ 700 ലധികം ഇന്റര്‍നെറ്റ് ഷട്ട്ഡൗണുകളാണ് ഇന്ത്യയില്‍ ഉണ്ടായിട്ടുള്ളത്. അങ്ങനെയുള്ള രാജ്യത്താണ് എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കി ഒരു സംസ്ഥാന സര്‍ക്കാര്‍ സവിശേഷമായി ഇടപെടുന്നത്. ആ നിലയ്ക്ക്, സര്‍ക്കാരിന്റെ, നമ്മുടെ നാടിന്റെ ജനകീയ ബദല്‍ നയങ്ങളുടെ മറ്റൊരു ഉദാഹരണമായി മാറുകയാണ് കെ-ഫോണ്‍ പദ്ധതി."
"കോവിഡാനന്തര ഘട്ടത്തില്‍ പുതിയ ഒരു തൊഴില്‍സംസ്‌കാരം രൂപപ്പെട്ടുവരികയാണ്. വര്‍ക്ക് ഫ്രം ഹോം, വര്‍ക്ക് നിയര്‍ ഹോം, വര്‍ക്ക് എവേ ഫ്രം ഹോം എന്നിങ്ങനെയുള്ള പ്രവൃത്തിരീതികള്‍ വര്‍ദ്ധിച്ച തോതില്‍ നിലവില്‍ വരികയാണ്. അവയുടെ പ്രയോജനം നമ്മുടെ ചെറുപ്പക്കാര്‍ക്ക് ലഭിക്കണം എന്നുണ്ടെങ്കില്‍ മികച്ച ഇന്റര്‍നെറ്റ് സേവനങ്ങള്‍ നാട്ടില്‍ എല്ലായിടത്തും ഉണ്ടാകണം. അതിനുള്ള ഉപാധിയാണ് കെ-ഫോണ്‍ പദ്ധതി.
മികച്ച വാസസ്ഥലമായി കണക്കാക്കപ്പെടുന്ന കേരളത്തിലേക്ക് വരുന്ന ടൂറിസ്റ്റുകളില്‍ പലരും ഇവിടെ തന്നെ താമസിക്കാനും ഇവിടെ നിന്ന് ജോലി ചെയ്യാനും ഒക്കെ ആഗ്രഹിക്കുന്നവരാണ്. ആ ചിന്താഗതി ഉള്ളവരെ കൂടി ആകര്‍ഷിച്ചുകൊണ്ട് കേരളത്തിന്റെ സാമ്പത്തിക മേഖലയില്‍ വലിയ ചലനം ഉണ്ടാക്കാന്‍ കെ-ഫോണിലൂടെ നമുക്ക് കഴിയും. അതേസമയം തന്നെ ഇടമലക്കുടി ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ കണക്ടിവിറ്റി ഉറപ്പാക്കിക്കൊണ്ട് ആരും പിന്തള്ളപ്പെട്ടു പോകുന്നില്ല എന്നും എല്ലാവരും ഈ റിയല്‍ കേരള സ്റ്റോറിയുടെ ഭാഗമാകുന്നു എന്നും ഉറപ്പുവരുത്തുകയാണ്.
മാറുന്ന ലോകത്തിനൊപ്പം മുന്നോട്ടു കുതിക്കാന്‍ സാര്‍വ്വത്രികമായ ഇന്റര്‍നെറ്റ് സൗകര്യം അനിവാര്യമാണ്. അതുകൊണ്ടുതന്നെ വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും കേരളത്തെ പരിവര്‍ത്തിപ്പിക്കുന്നതിനുള്ള അടിസ്ഥാനസൗകര്യം ഒരുക്കുകയാണ് കെ-ഫോണിലൂടെ നാം ചെയ്യുന്നത്. അതിലൂടെ കേരളത്തെയാകെ ഗ്ലോബല്‍ ഇന്‍ഫര്‍മേഷന്‍ ഹൈവേയുമായി ബന്ധിപ്പിക്കുകയാണ് നമ്മള്‍. അങ്ങനെ ആഗോള മാനങ്ങളുള്ള നവകേരള നിര്‍മ്മിതിക്ക് അടിത്തറയൊരുക്കുകയാണ്.
ടെലികോം മേഖലയിലെ കോര്‍പറേറ്റ് ശക്തികള്‍ക്കെതിരെയുള്ള ജനകീയ ബദല്‍ മാതൃക കൂടിയാണ് കെ-ഫോണ്‍ പദ്ധതി എന്ന് നാം കാണണം. സ്വകാര്യ മേഖലയിലെ കേബിള്‍ ശൃംഖലകളുടെയും മൊബൈല്‍ സേവനദാതാക്കളുടെയും ചൂഷണത്തില്‍ നിന്ന് ജനങ്ങള്‍ക്ക് മോചനം നല്‍കണം എന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് കെ-ഫോണ്‍ പദ്ധതിക്ക് തുടക്കമിട്ടത്. മറ്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ നല്‍കുന്നതിനെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിലാവും കെ-ഫോണ്‍ സേവനങ്ങള്‍ ലഭ്യമാക്കുക എന്നറിയിക്കട്ടെ. കേരളത്തിലാകമാനം, നഗര-ഗ്രാമ വ്യത്യാസമില്ലാതെ, ഉയര്‍ന്ന സ്പീഡിലും ഒരേ ഗുണനിലവാരത്തോടുകൂടിയും കെ-ഫോണിന്റെ സേവനങ്ങള്‍ ലഭ്യമാക്കാനു…