രാജ്യത്ത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കാന്‍ സാധ്യയുണ്ടെന്ന മുന്നറിയിപ്പുമായി നാഷ്ണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍. ടൈഫോയ്ഡ്, മലേറിയ, ഡെങ്കിപ്പനി, സ്‌ക്രബ് ടൈഫസ്, ഹെപ്പറ്റൈറ്റിസ് എ എന്നീ രോഗങ്ങള്‍ക്കാണ് എന്‍സിഡിസി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.ഇതു സംബന്ധിച്ച് 209 മുന്നറിയിപ്പുകള്‍ ഈ മാസം നല്‍കിയതായും, 90 ഇടങ്ങളില്‍ പ്രദേശിക പകര്‍ച്ചവ്യാധികളായി ഈ രോഗങ്ങള്‍ മാറിയെന്നും എന്‍സിഡിസി ഉദ്യോഗസ്ഥര്‍ പറയുന്നു