കാലവര്‍ഷമെത്തിയതോടെ സംസ്ഥാനത്ത് പനി ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. പതിനായിരത്തിന് മുകളില്‍ ആളുകളാണ് ചൊവ്വാഴ്ച മാത്രം പനിക്ക് ചികിത്സ തേടി ആശുപത്രികളില്‍ എത്തിയത്.ഡെങ്കിപ്പനി കേസുകളിലും വര്‍ധനവുണ്ട്. പകര്‍ച്ചപ്പനികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പും നിര്‍ദേശം നല്‍കി.