Share this Article
കെ സുധാകരൻ 23 ന്‌ അന്വേഷണസംഘത്തിന്‌ മുന്നിൽ ഹാജരാകണം; ഹൈക്കോടതി ഇടക്കാല മുൻകൂർജാമ്യം അനുവദിച്ചു
വെബ് ടീം
posted on 21-06-2023
1 min read
k sudhakaran gets anticipatory bail

കൊച്ചി: മോൻസൺ മാവുങ്കൽ ഒന്നാം പ്രതിയായ സാമ്പത്തിക തട്ടിപ്പ്‌ കേസിലെ രണ്ടാംപ്രതി കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്‌ ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. രണ്ടാഴ്‌ചത്തേക്കാണ്‌ ഇടക്കാല ജാമ്യം. 23 ന്‌ സുധാകരൻ അന്വേഷണ സംഘത്തിന്‌ മുന്നിൽ ഹാജരാകണം. അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.അറസ്റ്റ് ചെയ്താല്‍ സുധാകരനെ ജാമ്യത്തില്‍ വിടണമെന്നും  ഹൈക്കോടതി.

അതേ സമയം  2021ല്‍ കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ താന്‍ പ്രതിയല്ല.താന്‍ മാത്രമല്ല മോന്‍സന്റെ വീട്ടില്‍ പോയിട്ടുള്ളത്.ഡിജിപി,ചീഫ് സെക്രട്ടറി എന്നിവര്‍ മോന്‍സന്റെ കൂടെയുള്ള ചിത്രങ്ങളുണ്ട്. മോന്‍സനോട് എന്റെ പേര് പറയാന്‍ പൊലീസ് നിര്‍ബന്ധിച്ചുപേരുപറഞ്ഞില്ലെങ്കില്‍ മോന്‍സന്റെ വീട്ടുകാരെ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിഎന്നും സുധാകരൻ കോടതിയിൽ അറിയിച്ചു.

കേസിൽ കെ സുധാകരനെതിരെ വ്യക്തമായ തെളിവുള്ളതുകൊണ്ടാണ്‌ പ്രതിയാക്കിയതെന്നും ഇതുസംബന്ധിച്ച വിവരങ്ങൾ സുധാകരന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ഹൈക്കോടതിയിൽ നൽകുമെന്നും ക്രൈം ബ്രാഞ്ച്‌ ഡിവൈഎസ്‌പി വൈ ആർ റെസ്റ്റം പറഞ്ഞിരുന്നു.

ജയിലിൽനിന്ന് സുധാകരനെ മോൻസൺ ഫോണിൽ വിളിച്ചിട്ടില്ല. ആകെ രണ്ടുപേരെ മാത്രമേ ബന്ധപ്പെടാനാകു. അത് നേരത്തേ എഴുതിക്കൊടുക്കണം. ആകെ വിളിച്ചത്‌ മകനെയും അഭിഭാഷകനെയുമാണ്. കോൺഫറൻസ് കോൾപോലും നടക്കില്ല. പോക്‌സോ കേസിൽ മോൻസണിനെ ഭീഷണിപ്പെടുത്തിയിരുന്നില്ല. കേസിൽ സുധാകരന് പങ്കില്ലെന്ന് മോൻസൺതന്നെ പറഞ്ഞിരുന്നു. പിന്നെ എന്തിന് മോൻസണെ അതിന് ഭീഷണിപ്പെടുത്തണമെന്നും ഡിവൈഎസ്‌പി

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories