കണ്ണൂർ: മേയർ സ്ഥാനം സംബന്ധിച്ച് കണ്ണൂർ കോർപറേഷനിലെ ലീഗ്-കോൺഗ്രസ് തർക്കത്തിന് താത്കാലിക പരിഹാരം.രാവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ലീഗ്-കോൺഗ്രസ് നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് മഞ്ഞുരുകിയത്. പ്രശ്നത്തിന് രമ്യമായ പരിഹാരമുണ്ടാകുമെന്ന് വി.ഡി. സതീശൻ ലീഗ് നേതൃത്വത്തിന് ചർച്ചയിൽ ഉറപ്പ് നൽകി. തിരുവനന്തപുരത്തെത്തിയാൽ ഉടൻ ഇതു സംബന്ധിച്ച ഫോർമുല കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ, മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരുമായി ചർച്ച ചെയ്യുമെന്ന വി.ഡി. സതീശന്‍റെ ഉറപ്പിലാണ് ലീഗ് കടുത്ത നിലപാടുകളിൽ നിന്നും അയഞ്ഞത്.
പ്രശ്നത്തിന് രമ്യമായ പരിഹാരമുണ്ടാകുമെന്ന് വി.ഡി. സതീശൻ ലീഗ് നേതൃത്വത്തിന് ചർച്ചയിൽ ഉറപ്പ് നൽകി. തിരുവനന്തപുരത്തെത്തിയാൽ ഉടൻ ഇതു സംബന്ധിച്ച ഫോർമുല കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ, മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരുമായി ചർച്ച ചെയ്യുമെന്ന വി.ഡി. സതീശന്‍റെ ഉറപ്പിലാണ് ലീഗ് കടുത്ത നിലപാടുകളിൽ നിന്നും അയഞ്ഞത്.
കോർപറേഷനിൽ ഭൂരിപക്ഷം അംഗങ്ങൾ കോൺഗ്രസിനായതിനാൽ മൂന്നു വർഷമെങ്കിലും തങ്ങൾക്കു വേണമെന്ന നിലപാടായിരുന്നു കോൺഗ്രസ് മുന്നോട്ടു വച്ചത്. എന്നാൽ രണ്ടര വർഷം എന്ന മുൻ ധാരണയിൽ നിന്ന് പിന്നോട്ട് പോകാനാവില്ലെന്ന ലീഗ് അറിയിക്കുകയായിരുന്നു.