സംഘര്‍ഷം രൂക്ഷമായ മണിപ്പൂരില്‍ ഇന്ന് സ്‌കൂളുകള്‍ തുറക്കും. രണ്ട് മാസത്തിന് ശേഷമാണ് ഒന്ന് മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് സ്‌കൂളുകള്‍ തുറക്കുന്നത്. മുഖ്യമന്ത്രി എന്‍ ബിരേന്‍സിങിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്.
അതേസമയം മെയ്തേയ് കുക്കി വിഭാഗങ്ങള്‍ മലയിലും താഴ്വരയിലും സ്ഥാപിച്ചിട്ടുള്ള ബങ്കറുകള്‍ നീക്കം ചെയ്യുമെന്നും, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിക്കുന്നതിനായി കര്‍ഷകര്‍ക്ക് അധിക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ബിരേന്‍ സിംഗ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി