അക്രമകാരികളായ തെരുവ് നായക്കളെ ഉന്മൂലനം ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മുഴപ്പിലങ്ങാട് കെട്ടിനകത്ത് തെരുവ് നായക്കളുടെ കടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ച സാഹചര്യത്തിലാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്