പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് നാളെ തുടക്കമാകും. ഓഗസ്റ്റ് പത്ത് വരെയാണ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. ഈ സമ്മേളന കാലയളവില്‍ സര്‍ക്കാര്‍ 21 ബില്ലുകള്‍ അവതരിപ്പിക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വര്‍ഷകാല സമ്മേളനം പ്രക്ഷുബ്ധമാകുമെന്നാണ് സൂചനകള്‍. വിവിധ വിഷയങ്ങളില്‍ പ്രതിപക്ഷത്തിന്റെ ഒറ്റക്കെട്ടായ പ്രതിഷേധമുണ്ടായേക്കും.
മണിപ്പൂര്‍ വിഷയം, രാഹുല്‍ ഗാന്ധിയുടെ അയോഗ്യത, പ്രതിപക്ഷ നേതാക്കളെ ഏജന്‍സികളെ ഉപയോഗിച്ചു ഭീഷണിപ്പെടുത്തുന്നെന്ന ആക്ഷേപം, ഏകവ്യക്തി നിയമം തുടങ്ങിയ വിഷയങ്ങളുന്നയിച്ച് സര്‍ക്കാരിനെതിരെ ഒറ്റക്കെട്ടായി പ്രതിപക്ഷം നീങ്ങുമെന്നാണ് സൂചനകള്‍. ഡല്‍ഹി ഓര്‍ഡിനന്‍സും പ്രധാന വിഷയമായി ഉയരും. ബജറ്റ് സമ്മേളനവും അതിനു മുന്‍പുള്ള ശീതകാല സമ്മേളനവും പ്രതിപക്ഷ ബഹളത്തില്‍ മുങ്ങിയിരുന്നു.