Share this Article
ആംബുലൻസുകാരന് പെട്ടന്നൊരു തിരക്ക്; എം വി ഡി കയ്യോടെ പൊക്കി
The motor vehicle department arrested the driver who drove the ambulance drunk in Thrissur

തൃശ്ശൂരില്‍ മദ്യപിച്ച്  ആംബുലന്‍സ് ഓടിച്ച  ഡ്രൈവറെ മോട്ടോർ വാഹന വകുപ്പ് പിടികൂടി.തൃശ്ശൂരിൽ നിന്നും ചാലക്കുടിയിലേക്ക് പോവുകയായിരുന്ന ആംബുലൻസിന്‍റെ  ഡ്രൈവർ കെ ടി റെനീഷ് ആണ് പിടിയിലായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം

പാലിയേക്കരയ്ക്ക് സമീപം മോട്ടോർ വാഹന വകുപ്പ് തൃശ്ശൂർ എൻഫോസ്‌മെന്റ് സ്‌ക്വാഡ് പരിശോധന നടത്തി വരികയായിരുന്നു. ഇതിനിടെ  സംശയം തോന്നിയാണ് ആംബുലന്‍സ് നിർത്തിച്ചത്.  ഡ്രൈവർ വാഹന പരിശോധന  കണ്ടതോടെ മുകളിലത്തെ ഫ്ലാഷ് ലൈറ്റ് ഓൺ ആക്കി വേഗത കൂട്ടിയതാണ് സംശയത്തിന് ഇടയാക്കിയത്. 

ഇതോടെ എൻഫോസ്‌മെന്റ് സ്‌ക്വാഡ്  സംഘം വാഹനം നിറുത്തിച്ച് പരിശോധനയ്ക്ക് വിധേയമാക്കി. KL -74-C -1036 നമ്പറിലുള്ള 'സേഫ് ആൻഡ് ഫാസ്റ്റ് 'എന്ന ആംബുലൻസ് ആണ് പിടികൂടിയത്. പരിശോധനയില്‍ ഡ്രൈവർ മദ്യപിച്ചതായി  തെളിഞ്ഞു. ഇതേ തുടർന്ന്  ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു.

അടിയന്തിര ആവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ട ആംബുലൻസ് പോലുള്ള വാഹങ്ങൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നത് ഗുരുതരമായ തെറ്റാണെന്നും വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും എൻഫോസ്‌മെന്റ് വിഭാഗം  അറിയിച്ചു.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories