കൊച്ചി:കര്‍ട്ടന്‍ കഴുത്തില്‍ കുരുങ്ങി അഞ്ചാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. കളിക്കുന്നതിനിടെ മുറിയിലെ ജനാലയുടെ കര്‍ട്ടന്‍ കഴുത്തില്‍ കുരുങ്ങിയാണ് പതിനൊന്നുകാരൻ മരിച്ചത്. അങ്കമാലി എടക്കുന്ന് ആമ്പലശ്ശേരി വീട്ടില്‍ അനീഷിന്റെ മകന്‍ ദേവവര്‍ദ്ധനാണ് മരിച്ചത്. പാലിശ്ശേരി ഗവണ്‍മെന്റ് സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്.
തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. മുറിയില്‍ കളിക്കുകയായിരുന്ന കുട്ടിയുടെ ശബ്ദമൊന്നും കേള്‍ക്കാത്തതിനെ തുടര്‍ന്ന് അമ്മ ചെന്നുനോക്കുമ്പോള്‍ കര്‍ട്ടന്‍ കഴുത്തില്‍ കുരുങ്ങിയ നിലയില്‍ കാണുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.
കുട്ടിയെ കറുകുറ്റിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരണപ്പെട്ടു . മൃതദേഹം തുടര്‍നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് നാലുമണിയ്ക്ക് കിടങ്ങൂര്‍ എസ്.എന്‍.ഡി.പി. ശ്മശാനത്തില്‍.