Share this Article
കൊച്ചിയില്‍ കുടിവെള്ളം മുടങ്ങും
Drinking water will be cut off in Ernakulam city on Friday and Saturday

എറണാകുളം നഗരത്തില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും കുടിവെള്ളം മുടങ്ങും. തമ്മനം ഭാഗത്തേക്കുള്ള പ്രധാന ജലവിതരണ പൈപ്പ് ലൈന്‍ പൊട്ടിയതിനാലാണ് ജലവിതരണം മുടങ്ങിയത്. സംസ്‌കാര ജംഗ്ഷനിലെ പ്രധാന പൈപ്പിലാണ് പൊട്ടലുണ്ടായിരിക്കുന്നത്. കടവന്ത്ര, കലൂര്‍, കതൃക്കടവ്, ഇടപ്പള്ളി, പോണേക്കര, തമ്മനം, പൊന്നുരുന്നി, പാലാരിവട്ടം, വെണ്ണല അടക്കമുള്ള പ്രദേശങ്ങളിലാണ് കുടിവെള്ളം മുടങ്ങുക.

തമ്മനത്ത് പൈപ്പില്‍ ഉണ്ടായ പൊട്ടല്‍ പരിഹരിക്കാന്‍ ശ്രമം തുടരുകയാണ്. കുടിവെള്ള പൈപ്പ് പൊട്ടിയ ഭാഗത്തെ റോഡും പൂര്‍ണ്ണമായി തകര്‍ന്നു


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories