Share this Article
മഹാരാഷ്ട്രയില്‍ യന്ത്രം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം 17ആയി
മഹാരാഷ്ട്രയില്‍ യന്ത്രം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം 17ആയി

മഹാരാഷ്ട്രയില്‍ യന്ത്രം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം 17ആയി. താനെയില്‍ സമൃദ്ധി എക്‌സ്പ്രസ് വേയുടെ നിര്‍മാണത്തിനായി എത്തിച്ച ഗര്‍ഡര്‍ സ്ഥാപിക്കുന്ന യന്ത്രം തകര്‍ന്ന് വീണാണ് അപകടം. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇന്നുപുലര്‍ച്ചെയാണ് അപകടമുണ്ടായത്. 100 അടി ഉയരത്തില്‍ നിന്നാണ് യന്ത്രം തകര്‍ന്നു തൊഴിലാളികള്‍ക്ക് മേലെ വീണത്. ദേശീയ ദുരന്തനിവാരണസേനയടക്കമുള്ള രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്ത് തെരച്ചില്‍ തുടരുകയാണ്.


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories