ന്യൂഡൽഹി: മണിപ്പുർ വിഷയത്തിൽ അവിശ്വാസപ്രമേയ ചർച്ചയിൽ, സംസാരിച്ച് കഴിഞ്ഞ് ലോക്സഭ വിട്ടുപോകുന്നതിനിടെ, കോണ്‍ഗ്രസ് എംപി രാഹുൽ ഗാന്ധി വനിതാ അംഗങ്ങൾക്കു നേരെ ഫ്ലയിങ് കിസ് നൽകിയെന്ന് പരാതി. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് പരാതിയുമായി രംഗത്തെത്തിയത്. വിഷയത്തിൽ ബിജെപി വനിതാ എംപിമാർ രാഹുലിനെതിരെ സ്പീക്കർ ഓം ബിർലയ്ക്ക് പരാതി നൽകിയേക്കും.
രാഹുൽ തന്റെ പ്രസംഗം പൂർത്തിയാക്കിയതിനു പിന്നാലെ, സ്മൃതി ഇറാനി അവിശ്വാസ പ്രമേയത്തിനെതിരെ പ്രസംഗം ആരംഭിച്ചു. പിന്നാലെ, രാഹുൽ സഭ വിട്ടു. ഇതിനിടെ വനിതാ അംഗങ്ങൾക്കു നേരെ ഫ്ലയിങ് കിസ് നൽകിയെന്നാണ് ആരോപണം. രാഹുൽ ഗാന്ധിയുടെ പേര് പരാമർശിക്കാതെയായിരുന്നു സ്മൃതി ഇറാനിയുടെ ആരോപണം.