കോഴിക്കോട്: എഴുത്തുകാരനും തിരക്കഥാകൃത്തുമായ ഗഫൂര്‍ അറയ്ക്കല്‍ അന്തരിച്ചു. 57 വയസായിരുന്നു. അര്‍ബുദബാധിതനായി കോഴിക്കോട് സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പുതിയ നോവലിന്റെ പ്രകാശനച്ചടങ്ങ് വൈകീട്ട് നടക്കാനിരിക്കെയാണ് അന്ത്യം. പുതിയ നോവൽ ‘ദ കോയ’ വൈകീട്ട് പ്രകാശനം ചെയ്യാനിരിക്കെയാണ് മരണം. കവി, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, സാംസ്കാരിക പ്രവർത്തകൻ എന്ന നിലകളിൽ ശ്രദ്ധേയനാണ്.ലുക്കാ ചുപ്പി സിനിമയ്ക്കായി തിരക്കഥയൊരുക്കിയിട്ടുണ്ട്.
ഒരു ഭൂതത്തിന്റെ ഭാവിജീവിതം, അരപ്പിരിലൂസായ കാറ്റാടിയന്ത്രം, ഹോർത്തൂസുകളുടെ ചോമി, രാത്രിഞ്ചരനായ ബ്രാഞ്ച് സെക്രട്ടറി എന്നീ നോവലുകൾ രചിച്ചു. നക്ഷത്രജന്മം, മത്സ്യഗന്ധികളുടെ നാട് എന്നിവയാണ് ബാലസാഹിത്യ കൃതികൾ. ‘ലുക്ക ചുപ്പി ’സിനിമയ്‌ക്ക് തിരക്കഥയെഴുതി.
ഭാര്യ: ആശാകൃഷ്‌ണ (അധ്യാപിക).