മുംബൈ: സംഗീത പ്രേമികള്‍ക്കായി പ്രശസ്ത പിന്നണി ഗായിക സിതാര കൃഷ്ണകുമാറിന്റെ മ്യൂസിക് ബാന്‍ഡ് പ്രോജക്ട് മലബാറിക്കസ് ഓണത്തോടനുബന്ധിച്ചു മുംബൈയിലെത്തുന്നു. കേരളവിഷനും ഇന്റി ഗ്ലിറ്റ്‌സ് മീഡിയയും വണ്ടര്‍വാള്‍ എന്റര്‍ടൈന്‍മെന്റും സംസ്ഥാന ടൂറിസം വകുപ്പും ചേര്‍ന്ന് നടത്തുന്ന ഓണലാവ് ' എന്ന മ്യൂസിക് ഷോ അവതരണത്തിനായിട്ടാണ് സിത്താരയും സംഘവുമെത്തുന്നത്.ഓഗസ്റ്റ് 20ന് വൈകീട്ട് 6.30ന് വാഷിയിലെ സിഡ്‌കൊ കണ്‍വെന്‍ഷന്‍ സെന്ററിലാണ് 'ഓണലാവ്' എന്ന മ്യൂസിക് ഷോ അവതരിപ്പിക്കുന്നത്. മുംബൈയില്‍ ആദ്യമായാണ് പ്രോജക്ട് മലബാറിക്കസ് പാടാനെത്തുന്നത്.
മീഡിയ - ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പായ കേരള ഇന്‍ഫോമീഡിയും-സംസ്ഥാന ടൂറിസം വകുപ്പുമാണ് ഓണലാവ് മ്യൂസിക് ഷോയുടെ പ്രധാന സംഘാടകര്‍. കേരളവിഷനും ഇന്റി ഗ്ലിറ്റ്‌സ് മീഡിയയും വണ്ടര്‍വാള്‍ എന്റര്‍ടൈന്‍മെന്റും,സംസ്ഥാന ടൂറിസം വകുപ്പം സംഘാടനത്തില്‍ കേരളാ ഇന്‍ഫോ മീഡിയ്‌ക്കൊപ്പം കൈകോര്‍ക്കുന്നു.
ശ്രദ്ധേയമായ മീഡിയ ഇവന്റുകള്‍ സംഘടിപ്പിച്ചുവരുന്ന കേരള ഇന്‍ഫോ മീഡിയയുടെ വിനോദ മേഖലയിലേയ്ക്കുള്ള ചുവടുവയ്പ്പാണ് ഓണലാവ് . ചലച്ചിത്ര പിന്നണി ഗാന രംഗത്തും, സ്റ്റേജ് ഷോകളിലും താരമായ സിതാരയുടെ മ്യൂസിക്കല്‍ നൈറ്റ് മുംബൈ മലയാളികളുടെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും
കൂടുതല്‍ വിവരങ്ങള്‍ക്കായി 9747468253, 8828828355 എന്ന നമ്പരില്‍ ബന്ധപ്പെടാം