Share this Article
അധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങിയ ഹെഡ്മാസ്റ്റർ അറസ്റ്റിൽ
വെബ് ടീം
posted on 18-08-2023
1 min read
headmaster arrested for seeking bribe from teacher.

കോട്ടയം: അധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങിയ ഹെഡ്മാസ്റ്റർ അറസ്റ്റിൽ. കോട്ടയം സിഎൻഐ എൽ.പി. സ്കൂളിലെ പ്രധാനധ്യാപകൻ സാം ടി ജോണിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. രാവിലെ ഒമ്പത് മണിയോടെ കോട്ടയം വിജിലൻസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

മറ്റൊരു സ്കൂളിലെ അധ്യാപികയുടെ കൈയിൽ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു സാം ടി ജോൺ അറസ്റ്റിലാകുന്നത്. എഇഒയ്ക്ക് നൽകണം എന്ന് പറഞ്ഞായിരുന്നു ഇയാൾ പണം ആവശ്യപ്പെട്ടത്.സ്ഥിര നിയമനം തരപ്പെടുത്താം എന്ന് വാഗ്ദാനം ചെയ്താണ് പണം വാങ്ങിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories