Share this Article
സുര്‍ജിത് ഭവനിൽ പൊലീസ് നടപടി; ജി 20ക്കെതിരായ സിപിഎം പരിപാടി തടഞ്ഞു; ഗേറ്റുകള്‍ പൂട്ടി
വെബ് ടീം
posted on 19-08-2023
1 min read
SURJITH BHAVAN POLICE HAS STOPPED PROGRAMM

ന്യുഡല്‍ഹി: ഡല്‍ഹിയില്‍ സിപിഎം പഠനകേന്ദ്രം സംഘടിപ്പിച്ച പരിപാടി പൊലീസ് തടഞ്ഞു. സുര്‍ജിത് ഭവനില്‍ നടക്കുന്ന ജി 20ക്കെതിരായ പ്രചാരണ പരിപാടിയാണ് പൊലീസ് തടഞ്ഞത്. പരിപാടിക്ക് മുന്‍കൂര്‍ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.രണ്ടു ദിവസമായി ജി 20ക്കെതിരെയുള്ള സെമിനാര്‍ സുര്‍ജിത് ഭവനില്‍ നടക്കുകയാണ്. പിബി അംഗം വൃന്ദാകാരാട്ടാണ് ഇന്നലെ പരിപാടി ഉദഘാടനം ചെയ്തത്. ഇന്ന് രാവിലെ ഒരു മുന്നറിയിപ്പുമില്ലാതെ പൊലീസ് എത്തി ഓഫീസിന്റെ ഗേറ്റ് അടുച്ചുപൂട്ടുകയും പരിപാടി നടക്കുന്ന സ്ഥലം വളയുകയുമായിരുന്നു. 

അതേസമയം, പാര്‍ട്ടി ഓഫീസിനകത്ത് ഇത്തരമൊരു പരിപാടി നടത്താന്‍ പൊലീസില്‍ നിന്ന് അനുമതി വാങ്ങേണ്ടതില്ലെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ പറഞ്ഞു. എംപിമാര്‍ വരെ പങ്കെടുക്കുന്ന പരിപാടിയാണിത്. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത് ധിക്കാരപരമായ നടപടിയാണെന്നും പരിപാടിയുമായി മുന്നോട്ടുപോകുമെന്ന് നേതാക്കള്‍ പറഞ്ഞു. പരിപാടി നിര്‍ത്തണമെന്ന് രേഖാമൂലം അവര്‍ ആവശ്യപ്പെട്ടിട്ടില്ല. അവര്‍ അതിനുള്ള രേഖയുമായി വരട്ടെ അപ്പോള്‍ നോക്കാമെന്ന് കേന്ദ്രകമ്മറ്റി അംഗം മുരളീധരന്‍ പറഞ്ഞു. 

അതേസമയം പൊലീസ് നടപടിയെ കോൺഗ്രസ് നേതാവ് ജയറാം രമേശും വിമർശിച്ചു. പ്രതിപക്ഷത്തിനെതിരായ നടപടികളുടെ ഭാഗമാണ് പൊലീസ് നീക്കമെന്ന് ജയറാം രമേശ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories