കോഴിക്കോട്: മുക്കം മുത്തേരിയിലെ ഹോട്ടലിൽ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച പ്രതി തൂങ്ങി മരിച്ച നിലയിൽ. മുക്കം പൂളപ്പൊയിൽ സ്വദേശി പൈറ്റൂളി ചാലിൽ മുസ്തഫയെ മുത്തേരി പ്രക്കച്ചാലിൽ വയലോരത്തെ മരത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് . മുക്കം പോലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു.
അതേ സമയം ഗുരുതരമായി പരിക്കേറ്റ ഭാര്യ ജമീല ആശുപത്രിയിലാണ്.