കേരളത്തില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഐഎസ് മെഡ്യൂള്‍ (തൃശൂർ മേഖലാ) നേതാവ് പിടിയിൽ. നേപ്പാളിലേയ്ക്ക് വ്യാജയാത്രാരേഖകളുമായി കടക്കാന്‍ ശ്രമിച്ച സെയ്ദ് നബീല്‍ അഹമ്മദിനെ ചെന്നൈയില്‍വച്ചാണ് എൻഐഎ പിടികൂടിയത്. കേരളത്തിലെ പ്രധാന നഗരങ്ങളില്‍ ആക്രമണം നടത്താന്‍ സംഘം പദ്ധതിയിട്ടിരുന്നു. ഇതിനായി ഒരുക്കങ്ങള്‍ നടത്തി. തൃശൂരും പാലക്കാടുമായിരുന്നു ഗൂഢാലോചന.
ജൂൈലയില്‍ തമിഴ്നാട്ടിലെ സത്യമംഗലത്തുവച്ച് അഷറഫ് എന്ന വ്യക്തി പിടിയിലായതോടെയാണ് ആക്രമണപദ്ധതിയുടെ ചുരുളഴിഞ്ഞത്.
ഭീകരപ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താന്‍ കൊള്ളയടക്കം നബീൽ നടത്തിയതായും എൻ.ഐ.എ വ്യക്തമാക്കി.
ഭീകരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസിൽ കൊടയിൽ അഷ്‌റഫ് എന്നയാളെ 2023 ജൂലെെയിൽ എൻ.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നബീലും പിടിയിലാകുന്നത്. നിരവധി രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും ഇയാളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.