നെയ്യാറ്റിൻകര: നെയ്യാർ ആറാട്ട് കടവിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു.പ്ലാമൂട്ടുകട സ്വദേശി റാം മാധവനാണ് മരിച്ചത്. രാവിലെ ട്യൂഷൻ കഴിഞ്ഞശേഷം സുഹൃത്തുക്കളുമായി കടവിൽ കുളിക്കാൻ എത്തിയപ്പോഴായിരുന്നു അപകടം. നെയ്യാറ്റിൻകര അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
നെയ്യാറ്റിൻകര സ്വകാര്യ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി