തിരുവനന്തപുരം: സോളാര്‍ വിവാദത്തിനിടെ ആത്മകഥയുമായി മുഖ്യപ്രതി സരിത എസ് നായര്‍. ഫേസ്ബുക്ക് പേജിലൂടെയാണ് 'പ്രതി നായിക' എന്ന ആത്മകഥയുടെ കവര്‍ സരിത പുറത്തുവിട്ടത്. കൊല്ലം ആസ്ഥാനമായ റെസ്‌പോണ്‍സ് ബുക്കാണ് പുസ്തകം തയ്യാറാക്കുന്നത്.
''ഞാന്‍ പറഞ്ഞത് എന്ന പേരില്‍ നിങ്ങള്‍ അറിഞ്ഞവയുടെ പൊരുളും പറയാന്‍ വിട്ടപോയവയും ഈ പുസ്തകത്തില്‍ ഉണ്ടാവുമെന്നാണ് ഒരു ആമുഖമെന്ന നിലയില്‍ സരിത എസ് നായര്‍ പുസ്തകത്തെ പരിചയപ്പെടുത്തുന്നത്.