തിരുവനന്തപുരം: കോഴിക്കോട് നടന്ന 61-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം റിപ്പോർട്ട് ചെയ്ത പത്ര-ദൃശ്യ-ശ്രവ്യ-ഓൺലൈൻ മാധ്യമങ്ങൾക്ക് പുരസ്കാരം പ്രഖ്യാപിച്ചു. കേരളവിഷന് കലോത്സവ റിപ്പോര്‍ട്ടിംഗില്‍ പുരസ്കാരം. മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്കാരം കേരളവിഷൻ ന്യൂസിന്റെ കോഴിക്കോട് ബ്യൂറോ ചീഫ് റിയാസ് കെഎംആറിന്. രോഗത്തേയും കടബാധ്യതയേയും അതിജീവിച്ച സുനുവിന്റെ നടനവിസ്മയം എന്ന വാർത്തയാണ് പുരസ്‌കാരത്തിനു അർഹമായത്. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് അവാർഡ് പ്രഖ്യാപിച്ചത്.
കെ.ജെ. ജേക്കബ് (എക്‌സിക്യൂട്ടീവ് എഡിറ്റർ ഡെക്കാൻ ക്രോണിക്കിൾ), വിനോദ് വൈശാഖി (മലയാള മിഷൻ രജിസ്ട്രാർ), വി. സലിൻ (അഡീഷണൽ ഡയറക്ടർ, പ്രോഗ്രാംസ് & കൾച്ചർ, ഇൻഫർമേഷൻ, പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ്) എന്നിവർ ഉൾപ്പെട്ട കമ്മിറ്റിയാണ് ഈ വർഷത്തെ മാധ്യമ അവാർഡുകൾ നിർണയിച്ചത്.