Share this Article
ഗർഭിണിയ്ക്ക് രക്തം മാറി നൽകി; ഒ നെഗറ്റീവിനു പകരം നൽകിയത് ബി പോസിറ്റീവ്; യുവതി മെഡിക്കൽ കോളജ് ആശുപത്രിയിൽ
വെബ് ടീം
posted on 29-09-2023
1 min read
Pregnant woman fell ill after giving B positive blood instead of O negative, Malappuram

പൊന്നാനി: മലപ്പുറത്ത് ഗ്രൂപ്പ് മാറി രക്തം കയറ്റിയതിനെത്തുടർന്ന് ഗർഭിണിക്ക് ദേഹാസ്വാസ്ഥ്യം. പ്രതിഷേധവുമായി ബന്ധുക്കൾ. പൊന്നാനി മാതൃശിശു കേന്ദ്രത്തിൽ പ്രസവ ചികിത്സയ്ക്കെത്തിയ വെളിയങ്കോട് സ്വദേശി റുക്സാന (26)യ്ക്കാണ് രക്തം മാറിക്കയറ്റിയത്. ഒ നെഗറ്റീവ് ഗ്രൂപ്പ് രക്തത്തിനു പകരം ബി പോസിറ്റീവ് രക്തം നൽകിയതാണ് ആരോപണം. റുക്സാനയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

യുഡിഎഫ് കൗൺസിലർമാർ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു.

വിശദമായ അന്വേഷണം നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.സംഭവത്തിൽ ഡിഎംഒ റിപ്പോർട്ട് തേടി.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories