Share this Article
KERALAVISION TELEVISION AWARDS 2025
തൃശ്ശൂര്‍ വടക്കാഞ്ചേരി നഗരസഭ പരിധിയില്‍ വീണ്ടും കാട്ടാനകളുടെ വിളയാട്ടം
Wild elephants roam again in Thrissur Vadakanchery Municipal Corporation limits

ഒരിടവേളക്കുശേഷം തൃശ്ശൂര്‍ വടക്കാഞ്ചേരി നഗരസഭ പരിധിയില്‍ കാട്ടാനകളിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. അകമല ചക്യാര്‍കുന്ന് പ്രദേശത്താണ് കഴിഞ്ഞ രാത്രി കാട്ടാനക്കൂട്ടം ഇറങ്ങിയത്. ചക്യാര്‍ക്കുന്ന് സ്വദേശി ബേബിയുടെ നാലോളം തെങ്ങുകള്‍ കുത്തി മറിച്ചിട്ടു. കപ്പകൃഷിയും മറ്റ് കാര്‍ഷിക വിഭവങ്ങളും കാട്ടാനക്കൂട്ടം നശിപ്പിച്ചിട്ടുണ്ട്.

വാഴാനി മേഖലയില്‍ ആദിവാസി കോളനിയോട് ചേര്‍ന്നും മറ്റും  ഒന്നര കിലോമീറ്റര്‍ ദൂരം സൗര തൂക്കുവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും , വാഴാനി മുതല്‍ പട്ടാണിക്കാട് വരെ 10 കിലോമീറ്ററോളം ദൂരത്തില്‍ സൗര തൂക്കുവേലി സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഇതുവരെയും നടപ്പായിട്ടില്ല. ഈ മേഖലയില്‍ സൗരവേലി ഇല്ലാത്തതിനാല് കാട്ടാനകള്‍ ഇറങ്ങുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories