Share this Article
സിപിഐഎം നേതാവ് ബസുദേബ്‌ ആചാര്യ അന്തരിച്ചു
വെബ് ടീം
posted on 12-11-2023
1 min read
cpim leader basudeb acharya passes away

കൊല്‍ക്കത്ത: മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ എംപിയുമായ ബസുദേബ്‌ ആചാര്യ അന്തരിച്ചു.81 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 

സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. പതിനഞ്ചാം ലോകസഭയില്‍ സിപിഐഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായും പ്രവര്‍ത്തിച്ചു. 1980ല്‍ ഏഴാം ലോകസഭയിലേക്കാണ് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. ഒന്‍പത്

തവണ എംപിയായി. 

1942 ജൂണ്‍ 11ന് പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലെ ബെറോയില്‍ ആണ് ബസുദേബ് ആചാര്യയുടെ ജനനം. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനായാണ് രാഷ്ട്രീയപ്രവേശം. 1981ല്‍ സിപിഐഎം പുരുലിയ ജില്ലാ കമ്മിറ്റി അംഗമായും 1985 മുതല്‍ സിപിഐഎം പശ്ചിമബംഗാള്‍ സംസ്ഥാന കമ്മറ്റി അംഗമായും പ്രവര്‍ത്തിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories