Share this Article
കോളേജ് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ചാടി വിദ്യാർത്ഥിനി ജീവനൊടുക്കി
വെബ് ടീം
posted on 05-12-2023
1 min read
Class 12 girl jumps to death from college building in Shivamogga

ബെംഗളൂരു: കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണു വിദ്യാർഥിനി മരിച്ചു.  ശിവമൊഗ്ഗയിൽ ആണ് സംഭവം.ശരാവതി നഗർ ആദിചുഞ്ചനഗിരി കോളേജ്ജിലെ പിയു രണ്ടാം വർഷ (പ്ലസ് ടു) വിദ്യാർഥിനി മേഘശ്രീ (18) ആണ് മരിച്ചത്. ദാവനഗരെ ചന്നപുര സ്വദേശിയാണ്. നാലാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കോളേജ് ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്.

ഹോസ്റ്റൽ വാർഡന്റെ പീഡനമാണ് മകൾ ജീവനൊടുക്കാൻ കാരണമെന്ന് മാതാപിതാക്കൾ ആരോപിച്ചു. ചിക്കമഗളൂരുവിൽ കഴിഞ്ഞ ദിവസം കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണു വിദ്യാർഥിനിക്ക് ഗുരുതര പരുക്കേറ്റിരുന്നു. പിഇഎസ്ഐടി കോളേജ് ഒന്നാം വർഷ ബിരുദ വിദ്യാർഥി രചന (18) രണ്ടാം നിലയിൽ നിന്ന് കാൽതെറ്റി വീഴുകയായിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories