എഴുതാനും വായിക്കാനും അറിയാത്തവര്‍ക്ക് പോലും എ പ്ലസുകള്‍ കൊടുക്കുന്നുവെന്ന, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസിന്റെ പരാമര്‍ശം വിവാദമാകുന്നു. സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് തേടിയിരുന്നു.അതേസമയം പ്രതിപക്ഷമടക്കം പരാമര്‍ശം ആയുധമാക്കുകയാണ്.
അക്ഷരം കൂട്ടിവായിക്കാനറിയാത്ത വിദ്യാര്‍ത്ഥികള്‍ക്കും എ പ്ലസ് കിട്ടുന്നുവെന്ന എസ്.ഷാനവാസിന്റെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രി വി.ശിവന്‍കുട്ടി റിപ്പോര്‍ട്ട് തേടിയത്. അതിനിടെ, ഷാനവാസിനെതിരെ എസ്എഫ്‌ഐ രംഗത്തെത്തി.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസിന്റെ അഭിപ്രായം വസ്തുതാ വിരുദ്ധമാണെന്ന് എസ്എഫ്ഐ വിമര്‍ശിച്ചു. പഠിച്ച് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നടത്തിയ അഭിപ്രായ പ്രകടനം വസ്തുതാ വിരുദ്ധമാണെന്നും എസ്എഫ്‌ഐ പ്രതികരിച്ചു.