Share this Article
പെണ്‍കുട്ടിയുമായി മകന്‍ ഒളിച്ചോടി; നഗ്‌നയാക്കി നടത്തി, വൈദ്യുതി തൂണില്‍ കെട്ടിയിട്ടു അമ്മയ്ക്ക് മർദ്ദനം
വെബ് ടീം
posted on 11-12-2023
1 min read
karnataka-woman-paraded-naked-tied-to-electric-pole-after-son-elopes-with-girl


ബെൽഗാവി: മകൾ യുവാവിനൊപ്പം ഒളിച്ചോടിയതിൽ കുപിതരായി യുവാവിന്‍റെ അമ്മയെ മർദിച്ച് നഗ്നയാക്കി നടത്തി വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ടു. കർണാടകയിലെ ബെലഗാവിയിലാണ് സംഭവം. ഗ്രാമീണർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇവരെ രക്ഷപ്പെടുത്തി. വന്താമുറി സ്വദേശികളായ 24 കാരനായ അശോകും 18 വയസുള്ള പ്രിയങ്കയും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഇരുവരും ഒരേ സമുദായത്തിൽ നിന്നുള്ളവരാണെന്നും പൊലീസ് പറയുന്നു. പ്രിയങ്കയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചിരുന്നു.

ഇതു വക വയ്ക്കാതെയാണ് തിങ്കളാഴ്ച പുലർച്ചയോടെ ഇരുവരും ഒളിച്ചോടിയത്. പ്രിയങ്ക കാമുകനൊപ്പം പോയെന്നറിഞ്ഞ പ്രിയങ്കയുടെ വീട്ടുകാർ അതിരാവിലെ തന്നെ അശോകിന്‍റെ വീട്ടിലെത്തി ബഹളം വച്ചു. ആ സമയത്ത് അശോകിന്‍റെ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കൾ അശോകിന്‍റെ അമ്മയെ മർദിക്കുകയും വീട്ടിൽ നിന്ന് വലിച്ചിറക്കി നഗ്നയാക്കി നടത്തിച്ച് വൈദ്യുതി പോസ്റ്റിൽ കെട്ടിയിടുകയുമായിരുന്നു. പുലർച്ചെ നാലു മണിയോടെയാണ് പൊലീസിന് വിവരം ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 7 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിച്ചോടിപ്പോയവരെ കണ്ടെത്താനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. മർദനമേറ്റ സ്ത്രീയെ പൊലീസ് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി.

പ്രദേശത്ത് കൂടുതൽ പ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പാക്കാനായി കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഹീനമായ പ്രവർത്തനങ്ങളെ സർക്കാർ വച്ചു പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ എക്സിൽ കുറിച്ചു. പ്രതികൾക്കെതിരേ കടുത്ത നടപടികൾ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ആഭ്യന്തര മന്ത്രി ജി. പരമേശ്വര സ്ഥലം സന്ദർശിച്ചു. സംഭവം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories