Share this Article
KERALAVISION TELEVISION AWARDS 2025
യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ പൊലീസ് പിടിയിൽ
Two people have been arrested by the police in the case of trying to stab a young man to death

യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍  പോലീസിന്‍റെ പിടിയിലായി.കുറ്റുമുക്ക് സ്വദേശി ആമ്പക്കാട്ട് വീട്ടിൽ 21 വയസ്സുള്ള ആദർശ് , നടത്തറ സ്വദേശി കൈതാരത്ത് വീട്ടിൽ 18 വയസ്സുള്ള ജോയൽ എന്നിവരേയാണ് ഒല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.നിരവധി കേസുകളിലെ പ്രതിയും ഒല്ലൂർ പോലീസ് സ്റ്റേഷൻ റൌഡി ലിസ്റ്റിൽ ഉൾപ്പെട്ട പുത്തൂർ സ്വദേശി ഫെബിൻ നെയാണ് പ്രതികള്‍ ആക്രമിച്ചത്. ആദര്‍ശും, ജോയലും ചേര്‍ന്ന് ഫെബിനെ

ഹെൽമെറ്റ് കൊണ്ട് മർദ്ദിക്കുകയും, കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. പുത്തൂരിലെ ഫുട്ബോൾ ടർഫിൽ നടന്ന കളിയുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഫെബിൻ ഇടപെട്ടതിലുള്ള വിരോധമാണ് അക്രമണത്തില്‍ കലാശിച്ചത്. പ്രതികളായ  ആദർശിനെതിരെ വിയ്യൂർ, ഒല്ലൂർ പോലീസ് സ്റ്റേഷനുകളിലും, ജോയലിനെതിരെ മണ്ണുത്തി, ഒല്ലൂർ പോലീസ് സ്റ്റേഷനുകളിലും കൊലപാതകശ്രമം, അടിപിടി കേസുകൾ  നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇരുവരേയും റിമാന്റ് ചെയ്തു.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories