കാസറഗോഡ്,ചായ്യോത്ത് ജ്യോതിഭവൻ സ്കൂൾ ഫോർ ദി ഹിയറിങ്ങ് ഇമ്പയേർഡിൻ്റെ ആഭിമുഖ്യത്തിൽ ക്ലീനിങ്ങ് ഉൽപ്പന്നങ്ങളുടെ നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കടക്കം സ്വയം തൊഴിൽ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ സ്വദേശിൻ്റെ സഹകരണത്തോടെ പരിശീലനം സംഘടിപ്പിച്ചത്
ചായ്യോത്ത് ജ്യോതിഭവൻ സ്കൂൾ ഫോർ ദി ഹിയറിങ്ങ് ഇമ്പയേർഡിൻ്റെ ആഭിമുഖ്യത്തിൽ കാസർഗോഡ് സ്വദേശിൻ്റെ സഹകരണത്തോടെയാണ് ക്ലീനിങ്ങ് ഉൽപ്പന്നങ്ങളുടെ നിർമ്മാണ പരിശീലനം സംഘടിപ്പിച്ചത്. പൂർവ്വ വിദ്യാർത്ഥികളടക്കം പരിശീലന പരിപാടിയിൽ പങ്കെടുത്തു. ബാത്ത് റൂം ക്ലീനർ, ഫ്ലോർ ക്ലീനർ, ഡിഷ് വാഷ്, ഹാൻ്റ് വാഷ്, ഫിനോയിൽ തുടങ്ങിയ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനാവശ്യമായ പരിശീലനമാണ് നൽകിയത്.
ക്ലീനിങ്ങ് ഉൽപ്പന്നങ്ങൾ നിർമ്മിച്ച് വിൽപ്പന നടത്തുന്നതിലൂടെ വിദ്യാർത്ഥികളെ സ്വയം തൊഴിൽ നേടുന്നതിന് പര്യാപ്തമാക്കുക എന്നതാണ് ലക്ഷ്യം. മാർക്കറ്റിൽ ലഭിക്കുന്ന വിലയുടെ നാലിലൊന്ന് വിലയ്ക്ക് ഗുണമേന്മയുള്ള ഉത്പന്നങ്ങൾ നിർമ്മിച്ച് അതിലൂടെ മികച്ച വരുമാനം നേടാനാകുമെന്ന് സ്വദേശ് കാസർഗോഡ് ജില്ലാ സെക്രട്ടറി നാരായണൻ പറഞ്ഞു. ആദ്യ വില്പന സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ കെ.ടി സോഫിയമ്മ, സ്വദേശി കാസർഗോഡ് ജില്ലാ സെക്രട്ടറി നാരായണൻ എന്നിവരിൽ നിന്നും ഷാജി മേപ്പുറം ഏറ്റു വാങ്ങി.