Share this Article
ഗാസയില്‍ ഇസ്രയേല്‍-ഹമാസ് യുദ്ധം തുടരുന്നു
Israel-Hamas war continues in Gaza

പലസ്തീനില്‍ ജനവാസകേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. 24 മണിക്കൂറിനിടെ 200 ഓളം കൊല്ലപ്പെട്ടതായാണ് കണക്ക്.അതേ സമയം ഹമാസില്‍ നിന്നും , മറ്റ് ഇസ്ലാമിക് ജിഹാദ് സംഘടനകളില്‍ നിന്നുമായി 200 ഓളം പേരെ അറസ്റ്റ് ചെയ്തതായും ഇസ്രയേല്‍ അവകാശപ്പെട്ടു.

യുദ്ധം ആരംഭിച്ചതിനു ശേഷം 24 മണിക്കൂറിലെ ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണ് ഇത്.തെക്കന്‍ ഗാസയിലും അധിനിവേശ വെസ്റ്റ് ബാങ്കിലുമായി നടന്ന ബോംബാക്രമണങ്ങളില്‍ 200 ലധികം പേര്‍ കൊല്ലപ്പെടുകയും , 360 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍.ഇന്നലെ നടന്ന ആക്രമണത്തില്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ കൂടി കൊല്ലപ്പെട്ടതോടെ യുദ്ധം ആരംഭിച്ച ശേഷം ഗാസയില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 100 കടന്നു.

തെക്കന്‍ ഗാസയിലും ബത്‌ലഹേം, നബ്ലസ് നഗരങ്ങളിലും നടത്തിയ റെയ്ഡില്‍ ഹമാസിന്റെയും , ചില ഇസ്ലാമിക് ജിഹാദ് സംഘടനകളുടെയും 200 ഓളം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു.ഇവരെ ചോദ്യം ചെയ്യലിനായി ഇസ്രയേലിന്റെ ഡിറ്റന്‍ഷന്‍ സെന്ററുകളിലേക്ക് കൊണ്ടു പോയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു .



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories