Share this Article
തൊണ്ണൂറ്റിയൊന്നാമത് ശിവഗിരി സര്‍വമതസമ്മേളനം ഇന്ന്

തൊണ്ണൂറ്റിയൊന്നാമത് ശിവഗിരി സർവമതസമ്മേളനം ഇന്ന് ശിവഗിരിയിൽ നടക്കും.  രാവിലെ 11-ന് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സർവമതസമ്മേളനം ഉദ്ഘാടനം ചെയ്യും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചടങ്ങിൽ  മുഖ്യാതിഥിയാകും. ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. സ്വാമിമാരായ ശാരദാനന്ദ, ഋതംഭരാനന്ദ, അസംഗാനന്ദഗിരി, അടൂർ പ്രകാശ് എം.പി., വി.ജോയി എം.എൽ.എ., തീർഥാടന കമ്മിറ്റി ചെയർമാൻ കെ.ജി.ബാബുരാജ് എന്നിവർ പങ്കെടുക്കും. സമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്ന രാംനാഥ് കോവിന്ദിനെ സ്വീകരിക്കാൻ ശിവഗിരിയിൽ ഒരുക്കങ്ങൾ പൂർത്തിയായി. രണ്ടാം തവണയാണ് രാംനാഥ് കോവിന്ദ് ശിവഗിരിയിൽ എത്തുന്നത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories