Share this Article
നവകേരള സദസിന് ബോംബ് ഭീഷണി;തപാല്‍ മാര്‍ഗം എഡിഎമ്മിന് ഭീഷണിക്കത്ത്
വെബ് ടീം
posted on 29-12-2023
1 min read
bomb threat in navakerala sadas in Thrikkakara

കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസില്‍ ബോംബ് വയ്ക്കുമെന്ന് ഭീഷണി. തപാല്‍ മാര്‍ഗം എഡിഎമ്മിനാണ് ഭീഷണിക്കത്ത് ലഭിച്ചത്. സംഭവത്തില്‍ തൃക്കാക്കര പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

കാക്കനാട് പോസ്റ്റ് ഓഫിസില്‍ എത്തിയ കത്ത് ഇന്നാണ് എഡിഎമ്മിന് ലഭിച്ചത്. അജ്ഞാതാനാണ് ഭീഷണിക്കത്ത് അയിച്ചിരിക്കുന്നത്. തൃക്കാക്കരയിലെ നവകേരള സദസിന്റെ വേദിയില്‍ കുഴി ബോംബ് വയ്ക്കുമെന്നാണ് കത്തില്‍ പറയുന്നത്.  'ഇയാളെ കൊണ്ട് മടുത്തു. ഞങ്ങളും കമ്യൂണിസ്റ്റുകാര്‍ തന്നെയാണ്. സര്‍വനാശത്തിനായി ബോംബ് വയ്ക്കും'-   കത്തില്‍ പറയുന്നു.

കത്ത് എഡിഎം തൃക്കാക്കര പൊലീസിന് കൈമാറി. തിങ്കളാഴ്ചയാണ് തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസ് നടക്കുന്നത്. കാനം രാജേന്ദ്രന്റെ മരണത്തെത്തുടര്‍ന്നാണ് നേരത്തെ നവകേരള സദസ് മാറ്റിവെച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories