ഹമാസ് ഉപമേധാവി സാലിഹ് അല്‍ അറൗറി കൊല്ലപ്പെട്ടു.ബെയ്‌റുത്തില്‍ നടന്ന വ്യോമാക്രമണത്തിലാണ് അറൗറി കൊല്ലപ്പെട്ടത്.ആക്രമണത്തെ ശക്തമായി അപലപിച്ച് ഹെസ്‌ബൊള്ളയും ഹൂതികളും അടക്കമുള്ള വിമത സംഘടനകള്‍ രംഗത്തു വന്നു
ജനുവരി രണ്ടിന് വൈകീട്ടോടെ തെക്കന്‍ ലെബനണിലെ ബെയ്‌റൂത്തില്‍ ഇസ്രയേല്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിലാണ് അറൗറി അടക്കം ആറു പേര്‍ കൊല്ലപ്പെട്ടത്. ഇവരില്‍ മൂന്നു പേര്‍ ഹെസ്‌ബൊള്ളയുമായി ബന്ധമുള്ളവരാണ്. ആക്രമണത്തെ ഗുരുതരമായാണ് കാണുന്നതെന്നും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഹെസ്‌ബൊള്ള അറിയിച്ചു. ഇസ്രയേലിന്റെ ഭീരുത്വമാണ് ആക്രമണത്തിലൂടെ വ്യക്തമായതെന്ന് യെമന്‍ വിമത സേനയായ ഹൂതികള്‍ പ്രതികരിച്ചു.അതിര്‍ത്തി കടന്നുള്ള ആക്രമണം ലെബനണിനും
അവിടത്തെ ജനങ്ങള്‍ക്കും എതിരെയുള്ള ആക്രമണമാണെന്നും ഇസ്രയേലിനെതിരെ പ്രത്യാക്രമണത്തിന് തയ്യാറാണെന്നും ലെബനണ്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു.യുദ്ധത്തിലേക്ക് ലെബനണും ഇറാനുമടക്കമുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ കൂടി പ്രവേശിച്ചേക്കാമെന്നാണ് ഈ അക്രമണം വ്യക്തമാക്കുന്നത് .