ജപ്പാന്‍ ഭൂകമ്പത്തില്‍ മരണസംഖ്യ 57 ആയി. റോഡുകള്‍ വ്യാപകമായി തകര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായെന്ന് റിപ്പോര്‍ട്ട്. ആയിരക്കണക്കിന് വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും ബോട്ടുകള്‍ക്കും നാശനഷ്ടമുണ്ടായി. വരും ദിവസങ്ങളില്‍ കൂടുതല്‍ ചലനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ചില മേഖലയിലെ ജനങ്ങള്‍ വീടുകളില്‍ നിന്ന് മാറിനില്‍ക്കണമെന്ന നിര്‍ദേശം അധികൃതര്‍ നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് 7.6 തീവ്രതയുള്ള ഭൂകമ്പം ജപ്പാനെ വിറപ്പിച്ചത്. 3000 ത്തോളം പേര്‍ രക്ഷപ്രവര്‍ത്തനം നടത്തുന്നുണ്ട്. ഇതുവരെ 57,360 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായാണ് വിവരം.