Share this Article
കെഎസ്ആര്‍ടിസിയെ നന്നാക്കും; മന്ത്രി ഗണേഷ് കുമാര്‍
KSRTC will be repaired; Minister Ganesh Kumar

നഷ്ടത്തിലോടുന്ന കെഎസ്ആർടിസി ബസ് സർവീസുകൾ നിർത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാർ. അതോടൊപ്പം മറ്റ് യാത്രാ സംവിധാനങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിൽ സർവീസ് നിലനിർത്തുമെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആർടിസി ജനകീയം ആക്കുമെന്നും മന്ത്രി പറഞ്ഞു.

ഇന്ന് മുതലാണ് ഗതാഗത വകുപ്പ് മന്ത്രിയായി കെ ബി ഗണേഷ്കുമാർ അധികാരത്തിൽ വന്നത്. നഷ്ടത്തിലോടുന്ന കെഎസ്ആർടിസി ബസ് സർവീസുകൾ നിർത്തുമെന്ന് ആദ്യമേ തന്നെ മന്ത്രി വ്യക്തമാക്കി. വരുമാനത്തിനൊപ്പം കൂട്ടുക മാത്രം അല്ല ചെലവ്‌ കുറക്കൽ ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ കമ്പനികളുടെ സിഎസ്ആർ ഫണ്ട് സ്വീകരിക്കാൻ ഉള്ള ശ്രമം നടത്തും. കെഎസ്ആർടിസി സ്റ്റാൻഡ്കളിൽ ടോയ്ലറ്റ് അടക്കമുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തും. ജനങ്ങൾക്ക് ഉപകാരമെങ്കിൽ സംസ്ഥാനത്തെ മുക്കിലും മൂലയിലും സർവീസ് നടത്തും. കെഎസ്ആർടിസി ജനകീയം ആക്കുമെന്നും മന്ത്രി വ്യക്തമാക്കി.

എഐ കാമറ കെൽട്രോൺ കൊടുക്കാനുള്ള പണം സംബന്ധിച്ച വിഷയത്തിൽ ധനകാര്യ മന്ത്രിയുമായി സംസാരിക്കുമെന്നും മന്ത്രി പറഞ്ഞു. എന്തുകൊണ്ട് പണം നൽകുന്നില്ല  എന്നത് പരിശോധിച്ച് കെൽട്രോണിന് പണം കൊടുക്കുമെന്നും ഗണേഷ്കുമാർ വ്യക്തമാക്കി. പരിഷ്കാരങ്ങളുടെ ഭാഗമായി ഡ്രൈവിങ് ടെസ്റ്റ്‌കൾ കർശനമാക്കുമെന്നും ടെസ്റ്റ്‌ നടത്തുന്ന വാഹങ്ങളിൽ ക്യാമറ വെക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories