Share this Article
image
''ആശ്വാസ് വാടക വീട് '' പദ്ധതി തൃശൂരിൽ ഉദ്ഘാടനം ചെയ്തു

`Aswas  Veedu'' project was inaugurated in Thrissur

സമാനതകളില്ലാത്തവിധം വികസന പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ  നടപ്പാക്കുന്നതെന്ന് റവന്യൂ  മന്ത്രി കെ രാജൻ. 'ആശ്വാസ് വാടക വീട്'' പദ്ധതിയുടെ ഉദ്ഘാടനം തൃശ്ശൂരില്‍ നിർവഹിക്കുകയായിരുന്നു. മന്ത്രി. മെഡിക്കൽ കോളേജില്‍ ചികിത്സയ്ക്ക് എത്തുന്ന രോഗികൾ, അവരുടെ കൂട്ടിരിപ്പുകാർ എന്നിവർക്ക് ആശുപത്രിക്ക്  സമീപം കുറഞ്ഞ വാടക നിരക്കിൽ താമസ സൗകര്യം ഒരുക്കുന്ന പദ്ധതിയാണ് ''ആശ്വാസ്  വാടക വീട് ''.

കോവിഡ് കാലത്ത് ഉൾപ്പെടെ കേരളത്തിന്റെ ആരോഗ്യരംഗം ലോകത്തിന് മാതൃകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.മെഡിക്കൽ കോളേജുകളിൽ എത്തുന്ന രോഗികൾക്കും  കൂട്ടിരിപ്പുകാർക്കുമായി  കുറഞ്ഞ ചെലവിൽ താമസസൗകര്യം ഒരുക്കുകയാണ് സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് ആദ്യമായി പദ്ധതി തുടങ്ങുന്നത് തൃശ്ശൂർ ജില്ലയിലാണെന്നും  മന്ത്രി പറഞ്ഞു.

തൃശ്ശൂര്‍ മെഡിക്കൽ കോളേജിന്റെയും, റവന്യൂ വകുപ്പിന്റെയും കൈവശമുള്ള ഭൂമിയിലാണ്   സർക്കാർ ധനസഹായത്തോടെ ''ആശ്വാസ് വാടക വീട്'' ഒരുക്കിയത്. 53 സെന്റ് ഭൂമിയിൽ  രണ്ട് നിലകളിലായി  11,730 ചതുരശ്ര അടി വിസ്തീർണർത്തിയിലാണ്  കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. 27 ബാത്ത് അറ്റാച്ച്ഡ് റൂമുകളും 48 കിടക്ക സൗകര്യമുള്ള ഡോർമെട്രിയും ടവർ റൂമും ഉൾപ്പെടുന്നതാണ് കെട്ടിടത്തിന്റെ സൗകര്യങ്ങൾ.

സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎ അധ്യക്ഷനായി. സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ചെയർമാൻ പി പി സുനീർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ, മുൻ എംഎൽഎ യും കെ എസ് എച്ച് ബി ബോർഡ് മെമ്പറുമായ  ഗീത ഗോപി,  മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ബി ഷീല തുടങ്ങിയവരും പങ്കെടുത്തു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories