Share this Article
Union Budget
തൃശ്ശൂര്‍ കൊരട്ടിയില്‍ തെരുവുനായ്ക്കളുടെ വിളയാട്ടം
Stray dogs roaming in Thrissur Koratti

തൃശ്ശൂര്‍ കൊരട്ടിയില്‍ തെരുവുനായ്ക്കളുടെ വിളയാട്ടം. 200 ഓളം ഇറച്ചി കോഴികളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. കോനൂർ സ്വദേശി  പൗലോസിന്റെ ഫാമില്‍ ആയിരുന്നു സംഭവം..രാവിലെ  കോഴികൾക്ക് തീറ്റ കൊടുക്കാൻ ഫാമിൽ എത്തിയപ്പോഴാണ് ഫാം ഉടമ സംഭവം അറിയുന്നത്. 200 ഓളം വരുന്ന കോഴികള്‍  കൂട്ടത്തോടെ ചത്തു കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.

കൊരട്ടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കുമാരി ബാലൻ അടക്കമുള്ളവർ സ്ഥലം സന്ദർശിച്ചു.  വിവരം   വെറ്റിനറി ഡോക്ടറെ അറിയിച്ചിട്ടുണ്ട് എന്നും   പഞ്ചായത്തിന്റെ അടിയന്തരശ്രദ്ധയിൽ നായ് ശല്യം കൊണ്ടുവരുമെന്നും  കുമാരി ബാലൻ പറഞ്ഞു.

കൊരട്ടി കോനൂര്‍ മേഖലയിൽ പലയിടങ്ങളിലും നായ്ക്കൾ തമ്പടിക്കുന്നതായി നാട്ടുകാര്‍ക്ക് പരാതിയുണ്ട്. .നേരത്തെ തെരുവ് നായ്ക്കളുടെന ശല്യം രൂക്ഷമായിരുന്നിട്ടും പഞ്ചായത്ത് വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ല എന്നും നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം സമീപ പ്രദേശമായ  കൂവക്കാട്ട് കുന്നിലെ സ്വകാര്യ ഫാമിലെ  ഫാമിലെ 250 ഓളം കോഴികളെ  കുറുനരി കടിച്ചു കൊന്നിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories