Share this Article
image
ബില്‍ക്കിസ് ബാനു കേസ്; പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയതിനെതിരായ ഹര്‍ജികളില്‍ ഇന്ന് വിധി പറയും
Bilkis Banu case; The judgment will be delivered today on the pleas against the relief granted to the accused

ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഘക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയതിനെതിരായ ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് ബി.വി നാഗരത്‌ന അധ്യക്ഷയായ സുപ്രീംകോടതി ബഞ്ചാണ് വിധി പറയുക. കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പേരെ മോചിപ്പിക്കാനുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ബില്‍ക്കിസ് ബാനുവും  സിപിഐഎം നേതാവ് സുഭാഷിണി അലിയും തൃണമൂല്‍ കോണ്‍ഗ്രസ് മഹുവ മൊയ്ത്രയും അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ്  വിധി പറയുന്നത്. പ്രതികളെ വിട്ടയച്ചതില്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീംകോടതി  വിശദീകരണം ചോദിച്ചിരുന്നു. പ്രതികള്‍ കുറ്റം ചെയ്ത രീതി ഭയാനകമാണെന്ന് കോടതി വാദത്തിനിടെ ചൂണ്ടികാണ്ടിയിരുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories