Share this Article
ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളിയ്ക്ക് ദാരുണാന്ത്യം
latest news from idukki

ഇടുക്കി  ചിന്നകനാലിൽ കാട്ടാന ആക്രമണത്തിൽ തൊഴിലാളി മരിച്ചു പന്നിയാർ എസ്റ്റേറ്റ് സ്വദേശി പരിമളമാണ് മരിച്ചത്  ഗുരുതരമായി പരുക്കേറ്റ ഇവരെ തേനി മെഡിക്കൽ കോളജിലേക് കൊണ്ടുപോയങ്കിലും ജീവൻ  രക്ഷിക്കാനായില്ല.

ആറു കാട്ടാനകൾ അടങ്ങുന്ന കൂട്ടമാണ് ജനവാസ മേഖലയിൽ ഇറങ്ങിയത് .രാവിലെ തേയില തോട്ടത്തിൽ ജോലിയ്ക്കായി പോകുന്നതിനിടെ ആയിരുന്നു അപകടം. പരിമളത്തിനൊപ്പം മറ്റ് തൊഴിലാളികളും ഉണ്ടായിരുന്നു. സമീപത് നിന്നിരുന്ന ആന ഇവർക്ക് നേരെ പാഞടുക്കുകയയായിരുന്നു. മറ്റ് തൊഴിലാളികൾ ഓടി രക്ഷപെട്ടു.

പരിമളത്തിന് രക്ഷപെടാൻ സാധിച്ചില്ല.  അക്രമണത്തിന് ശേഷം കാട്ടാന കൂട്ടം ഇവിടെ നിലയുറപ്പിച്ചു. പിന്നീട് നാട്ടുകാർ ബഹളം വെച്ചത്തോടെയാണ് ഇവ പിന്മാറിയത്. തുടർന്ന് രാജകുമാരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു പ്രാഥമിക ശുശ്രുഷ നൽകിയ ശേഷം പരിമളത്തെ തേനി മെഡിക്കൽ കോളേജിലേയ്ക് കൊണ്ടു പോയങ്കിലും മരണം സംഭവിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories